കർണാടകം: കോൺഗ്രസ്സിൽ തനിക്കുള്ള സ്വാധീനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. ഈ ടേമിൽ, അതായത് സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ, മുഖ്യമന്ത്രിയാവുക എന്ന സ്വപ്നം അദ്ദേഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ......
ക്ഷേത്രോത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും രാഷ്ട്രീയ ഗാനങ്ങൾക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത്തരം സ്ഥലങ്ങൾ മതപരവും സാംസ്കാരികപരവുമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്ര വാർഷിക ഉത്സവത്തിൽ രാഷ്ട്രീയ ഗാനങ്ങൾ ആലപിക്കുകയും പാർട്ടി ഫ്ലാഗുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന് ക്ഷേത്ര ഉപദേശക സമിതിക്കെതിരെ സ്വീകരിച്ച നടപടികൾ വിവരിച്ചുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് (TDB) കോടതി നിർദേശം നൽകി.
വിഷ്ണു സുനിൽ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ......
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും മാഞ്ഞാലി ഭാഗത്ത് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ 1.250 കിലോ ഗഞ്ചാവുമായി ഒറീസ സ്വദേശി നീലു ദ്വൈരി പിടിയിലായി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഒറീസ സ്വദേശി സിദ്ധാന്ത മുതിലി എക്സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ......
താമരശ്ശേരിയിൽ ഭാര്യയെ മൂന്നു വയസുകാരി മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി യാസിർ ലഹരിക്ക് അടിമയാണെന്നും ലഹരിമാഫിയയിലെ കണ്ണിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്, ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ മർദ്ദനം പതിവായതോടെയാണ് അടുത്തിടെ ഷിബില സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കൃത്യം ചെയ്യുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് യാസിർ ഭാര്യയെ കൊലപ്പെടുത്തിയത്. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ നിർണായക വഴിത്തിരിവായി പ്രതി അഫാന്റെ മാതാവിന്റെ മൊഴി. അഫാൻ തന്നെ ആക്രമിച്ചെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നുമാണ് അഫാന്റെ ഉമ്മ ഷെമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ......
ഒമ്പത് മാസത്തെ മാനവരാശിയുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. എട്ടു ദിവസത്തെ ഗവേഷണങ്ങൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും തിരികെയെത്താനുള്ള പേടകത്തിന്റെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒമ്പത് മാസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്നത്. ......
ഒരു യുവതി, ഭർത്താവ് ഉപേക്ഷിച്ച ജീവിതത്തിൽ സാമ്പത്തികമായി പരാജയപ്പെട്ട് ക്രിമിനൽ പ്രൊസീജർ കോഡ് (CrPC) സെക്ഷൻ 125 പ്രകാരം കുടുംബ കോടതിയെ സമീപിച്ചു. അവൾക്കും അവളുടെ കുട്ടിക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവിനോട് ജീവനാംശം ആവശ്യപ്പെട്ടു.
അവസാന വിധി വരുന്നതുവരെ അവൾക്കുള്ള താത്കാലിക ജീവനാംശം (Interim Maintenance) അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ, കുടുംബക്കോടതി ഭർത്താവിന്റെ സാമ്പത്തിക നില പരിശോധിക്കാതെ തന്നെ താത്കാലിക സാമ്പത്തിക സഹായം അനുവദിച്ചു. ......
മേടക്കൂറ് (അശ്വതി, ഭരണി കാർത്തിക 1/4)
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു.......
കൊച്ചി : വയനാട്ടില്‍ ചന്ദനകൃഷി തട്ടിപ്പ് എന്ന പേരില്‍ ചില ദിനപത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കര്‍ഷക കൂട്ടായ്മ. 30 വര്‍ഷം മുമ്പ് നടന്ന ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനോട് ഉപമിച്ചാണ് സ്വന്തം ഭൂമിയില്‍ ചന്ദനം കൃഷി ചെയ്യുന്ന കര്‍ഷകരെ തട്ടിപ്പ്കാരായി ചിത്രീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് വയനാട് മുള്ളംകൊല്ലി പാടിച്ചിറയിലെ ചന്ദന കര്‍ഷകരുടെ കൂട്ടായ്മയായ സാന്റല്‍വുഡ് ഗ്രൂപ്പ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ അസ്സോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ചന്ദന കൃഷി ജനകീയമാക്കുന്നതിന് സ്വകാര്യ മേഖലയുടെയും കര്‍ഷകരുടെയും സഹകരണം ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024-ലെ സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങളുണ്ട്. ......